നാപാല(മൊസാംബിക്): ഇക്കഴിഞ്ഞ ഒക്റ്റോബര്‍ 9~12വരെ സുന്നി തീവ്രവാദികളായ അല്‍~ഷബാബ്, മൊസാംബിക്കിലെ നാപാല ഗ്രാമത്തില്‍ ആക്രമണം അഴിച്ചു വിട്ടു. ഇത് ഒരു ൈ്രകസ്തവ ഗ്രാമമാണ്. ആക്രമണത്തില്‍ കുറഞ്ഞത് 20 ൈ്രകസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു പള്ളികള്‍ ഉള്‍പ്പടെ 1,300 വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഏകദേശം 2000 വിശ്വാസികളും കുടിയിറക്കപ്പെട്ടു.
മൊസാംബിക്കിലെ പ്രതിരോധ സുരക്ഷാസേന കലാപകാരികള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറിയതാണ് ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് കാരണമായതെന്ന് തദ്ദേശീയര്‍ പറയുന്നു.
ഒരു വീട്ടില്‍ താമസിച്ചിരുന്ന നാലു വൃദ്ധ സഹോദരിമാരെ ഒന്നിച്ചു കെട്ടിയിട്ട് തീവ്രവാദികള്‍ കത്തിച്ചു കൊന്നതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു പാസ്ററര്‍ പറഞ്ഞു. 4,25,000 ൈ്രകസ്തവരാണ് ഈ പ്രവിശ്യയില്‍ ഇതുവരെ തീവ്രവാദി ആക്രമണം മൂലം കുടിയിറക്കപ്പെട്ടതെന്ന് ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫൊര്‍ മൈഗ്രേഷന്‍റെ കണക്കുകള്‍ പറയുന്നു.
കത്തി നശിച്ച കെട്ടിടങ്ങളും ശൂന്യമായ ഗ്രാമവും തകര്‍ന്നു കിടക്കുന്ന രണ്ടു പള്ളി കെട്ടിടങ്ങളും മാത്രമാണ് ഇപ്പോള്‍ നാപാല ഗ്രാമത്തിലുള്ളത്. ഇസ്ളാമികവത്കരണത്തിന് കീഴ്വഴങ്ങിയില്ല എന്ന ഒറ്റക്കാരണത്താലാണ് ഈ സാധു ൈ്രകസ്തവരെ തീവ്രവാദികള്‍ അതിനീചമായി കൊന്നു തള്ളുന്നത്.

Comments: